/sathyam/media/media_files/2025/08/08/untitledmdtp-2025-08-08-13-10-18.jpg)
ബരാബങ്കി: ഹൈദര്‍ഗഡിലേക്ക് പോകുകയായിരുന്ന ബസിന് മുകളില്‍ ആല്‍മരം വീണ് അപകടം. സംഭവത്തില്‍ അഞ്ച് അധ്യാപകര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും സത്രിഖ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന്, ബരാബങ്കിയില്‍ നിന്ന് ഹൈദര്‍ഗഡിലേക്ക് പോകുകയായിരുന്ന ഒരു റോഡ്വേ ബസിന് മുകളില്‍ മരം വീഴുകയായിരുന്നു. ബസിന്റെ മുന്‍വശത്തേക്ക് മരം വീണ് ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് അധ്യാപകര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.
ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ, 17 പേര്‍ക്ക് പരിക്കേറ്റു, അവരെ സിഎച്ച്‌സി സത്രിഖില്‍ പ്രവേശിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ എന്‍സിആര്‍ടിയുമായി ബന്ധപ്പെട്ട പരിശീലനം ഹൈദര്‍ഗഡില്‍ നടന്നു വരികയായിരുന്നുവെന്നും, ബസിലെ മുന്‍വശത്ത് ഇരുന്ന അഞ്ച് അധ്യാപകര്‍ ഇതില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
കനത്ത മഴയില്‍ വനംവകുപ്പ്, പോലീസ്, ഗ്രാമവാസികള്‍ എന്നിവരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
മരം മുറിച്ചുമാറ്റി വേര്‍പെടുത്തിയപ്പോഴാണ് ഡ്രൈവറുടെയും മറ്റ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നില്‍ നിന്ന് ഗ്ലാസ് പൊട്ടിച്ചാണ് മറ്റ് യാത്രക്കാരെ പുറത്തെടുത്തത്.