/sathyam/media/media_files/2025/07/20/helicopter-untitledkiraana-2025-07-20-10-00-15.jpg)
ഉത്തരകാശി: മെയ് 8 ന്, ഗംഗാനിക്ക് സമീപം ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത് അടിയന്തര ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെയെന്ന് റിപ്പോര്‍ട്ട്.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഗംഗാനിക്ക് സമീപം ഗംഗോത്രി ദേശീയ പാതയില്‍ പൈലറ്റ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായും ലാന്‍ഡിംഗിനിടെ, ഹെലികോപ്റ്ററിന്റെ പ്രധാന റോട്ടര്‍ ബ്ലേഡ് റോഡിന് സമാന്തരമായി കടന്നുപോകുന്ന ഒരു ഫൈബര്‍ കേബിളില്‍ കുടുങ്ങിയതായും തുടര്‍ന്ന് റോഡിന് താഴെയുള്ള 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് യാത്രക്കാര്‍ മരിച്ചു. ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ ഹെലികോപ്റ്ററിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.