പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചവരില്‍ മലയാളി പൈലറ്റും. കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ളയാണ് മരിച്ചത്.
വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്.
മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.