Advertisment

പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം: ഹെലികോപ്റ്ററിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു

പൂനെ ജില്ലയിലെ ബവ്ധാന്‍ മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. രണ്ട് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

New Update
Helicopter

പൂനെ: പുണെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പേര്‍ മരിച്ചതായി സംശയം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹെലികോപ്റ്ററിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Advertisment

രാവിലെ 6.45 ന് ബവ്ധാന്‍ പ്രദേശത്തെ കുന്നിന്‍ പ്രദേശത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇത് സര്‍ക്കാര്‍ ഹെലികോപ്റ്ററാണോ അതോ സ്വകാര്യ ഹെലികോപ്റ്ററാണോ എന്ന് വ്യക്തമല്ല.

പൂനെ ജില്ലയിലെ ബവ്ധാന്‍ മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. രണ്ട് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

തീപിടിച്ചതിനാല്‍ അത് ആരുടെ ഹെലികോപ്റ്ററാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഹിഞ്‌ജേവാഡി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കനയ്യ തോറാട്ട് പറഞ്ഞു.

Advertisment