New Update
/sathyam/media/media_files/TBYTJ4233W1qdbKI97LT.jpg)
ഡല്‍ഹി: കേദാര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. ആറുയാത്രക്കാരും പൈലറ്റുമടക്കം ഏഴുപേരാണ് കോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്.
Advertisment
ഹെലിപാഡില്‍ നിന്നും നൂറ് മീറ്റര്‍ മാറിയാണ് കോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. കോപ്റ്ററിന്‍റെ വാല്‍ ഭീതിജനിപ്പിക്കുന്നവിധം കറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.
കെസ്ട്രല്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് തകരാറിലായ ഹെലികോപ്റ്റര്‍. സിര്‍സി ഹെലിപാഡില്‍ നിന്നും കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി എത്തിയപ്പോഴാണ് സംഭവമെന്ന് ജില്ലാ ദുരന്തനിവാരണ മാനേജ്മെന്‍റ് ഓഫിസര്‍ അറിയിച്ചു.
STORY | Helicopter carrying pilgrims develops snag, makes emergency landing in #Kedarnath
— Press Trust of India (@PTI_News) May 24, 2024
READ: https://t.co/Mz85s5VsIp
VIDEO:
(Source: Third Party) pic.twitter.com/aeFavSaodA
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us