Advertisment

ഇത് അത്ര വലിയ സംഭവമല്ല. ഈ വിഷയം അതിശയോക്തിപരമായി അവതരിപ്പിക്കുകയാണ്. മഹാ കുംഭമേളയ്‌ക്കിടെ 30 പേര്‍ മരിക്കുകയും 60-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തില്‍ ഹേമ മാലിനി

അതിശയോക്തിപരമായാണ് വിഷയം അവതരിപ്പിക്കപ്പെടുന്നത്. അതു വളരെ നന്നായി കൈകാര്യം ചെയ്തു, എല്ലാം വളരെ നന്നായി ചെയ്തു

New Update
hema Untitledindian

ഡല്‍ഹി: മഹാ കുംഭമേളയ്ക്കിടെ നടന്ന ദുരന്തത്തെ നിസാരവത്ക്കരിച്ച് ബിജെപി എംപി ഹേമ മാലിനി. ഇത് അത്ര വലിയ സംഭവമല്ലെന്നാണ് അവര്‍ പറഞ്ഞത്.

Advertisment

തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അത്ര വലിയ സംഭവമല്ലെന്നും ഈ വിഷയത്തെ അതിശയോക്തിപരമായി അവതരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു


'ഞങ്ങള്‍ കുംഭമേളയ്ക്ക് പോയി, നന്നായി സ്നാനം ചെയ്യുകയും ചെയ്തു. അവിടെ ഒരു സംഭവം നടന്നു എന്നത് ശരിയാണ്, പക്ഷേ അത് അത്ര വലിയ സംഭവമായിരുന്നില്ല. അത് എത്ര വലുതാണെന്നും എനിക്കറിയില്ല. 


അതിശയോക്തിപരമായാണ് വിഷയം അവതരിപ്പിക്കപ്പെടുന്നത്. അതു വളരെ നന്നായി കൈകാര്യം ചെയ്തു, എല്ലാം വളരെ നന്നായി ചെയ്തു


എത്രയധികം ആളുകളാണ് അവിടെ വരുന്നത്. അവരെ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ചെയ്യുന്നുണ്ടെന്നും ഹേമ മാലിനി പറഞ്ഞു.

Advertisment