റാഞ്ചി: ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ നവംബര്‍ 26 ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
ശനിയാഴ്ച നടന്ന വോട്ടെണ്ണലില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം 81ല്‍ 56 സീറ്റുകള്‍ നേടിയിരുന്നു. ഇത് നാലാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഔദ്യോഗികമായി അവകാശവാദം ഉന്നയിക്കുന്നതിനായി ജെഎംഎമ്മില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ഗവര്‍ണര്‍ സന്തോഷ് ഗാംഗ്വാറിനെ കാണുമെന്നാണ് സൂചന.
രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍, തേജസ്വി യാദവ് എന്നിവരുള്‍പ്പെടെ ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.