Advertisment

പാർട്ടിയിൽ വിശ്വാസമില്ല...! മണിപ്പൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജിവെച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Hemochandra Singh quits Congress

ഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവും മണിപ്പൂർ മുൻ മന്ത്രിയുമായ  ഹേമോചന്ദ്ര സിംഗ് പാർട്ടിയിൽ നിന്നും രാജിവെച്ചു. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയും താൻ വഹിച്ചിരുന്ന മറ്റെല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

Advertisment

പാർട്ടി ഹൈക്കമാൻഡിൽ തനിക്ക് ഒരു വിശ്വാസവും അവശേഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹേമോചന്ദ്ര സിംഗ് പറഞ്ഞു. മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ മേഘചന്ദ്രയ്ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു. മറ്റൊരു പാർട്ടിയിലും ചേരാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മണിപ്പൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം തൻ്റെ തീരുമാനവും രാജി സന്നദ്ധത അറിയിച്ചത്.

കോൺഗ്രസ് വിടുന്നതിന് പിന്നിലെ തൻ്റെ കാഴ്ചപ്പാടുകളും കാരണങ്ങളും ചൂണ്ടിക്കാണിച്ച ഹേമോചന്ദ്ര, പാർട്ടി ഇപ്പോൾ തൻ്റെ മനസ്സിലില്ലെന്നും അത് പൂർണ്ണമായും മുങ്ങിപ്പോകുന്ന ഘട്ടത്തിലാണെന്നും പറഞ്ഞു.

Advertisment