ഡൽഹി : വിദേശത്തുനിന്ന് ഒരാൾക്ക് നിയമാനുസൃതം എത്ര സ്വർണ്ണം കൊണ്ടുവരാം എന്നത് സംബന്ധിച്ചു യാഥാർത്ഥചിത്രം പലർക്കുമറിയില്ല.
സ്വർണ്ണം അനധികൃതമായി കൊണ്ടുവരുകയും എയർപോർട്ടിലും ഹൈവേയിലുമൊക്കെ പിടികൂടപ്പെട്ട് ഒടുവിൽ ജയിലിലകപ്പെടേണ്ട അവസ്ഥ പലർക്കുമുണ്ടായിട്ടുണ്ട്.യുഎഇ ,മ്യാന്മർ കൂടാതെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും ഇ ന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നുണ്ട്.
ഇന്ത്യയിൽ കള്ളക്കടത്തു വഴി കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ 10 % മാത്രമേ പിടികൂടാൻ കഴിയുന്നുള്ളു എന്ന് സിബിഐസി ചെയർമാൻ സഞ്ജയകുമാർ അഗർവാൾ പറയുന്നു.
സ്വർണ്ണക്കള്ളക്കടത്തിൽ പിടികൂടുന്നവർക്ക് 5 ലക്ഷം രൂപ പിഴയും ജീവപര്യന്തവും വിദേശത്തുപോ കുന്നതിനുള്ള ആജീവനാന്ത വിലക്കുമാണ് ശിക്ഷകൾ.
2023 -24 ൽ ഇന്ത്യയിൽ അനധികൃതമായി കൊണ്ടുവന്ന 4869.6 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.ഇതിന്റെ ഇരട്ടിയാകാം പിടികൂടാതെ പോയത്.
മഹാരാഷ്ട്ര, തമിഴ് നാട് , കേരളം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ സ്വർണ്ണക്കള്ളക്കടത്തു നടക്കുന്നത്.
യുഎഇയിൽ സ്വർണ്ണത്തിന് നികുതിയില്ല. ഇന്ത്യയിൽ വലിയ നികു തിമൂലമാണ് സ്വർണ്ണം വിലകൂടു തലുള്ളത്.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വർണ്ണം വാങ്ങുന്നതും ശേഖരിക്കുന്നതും ഇന്ത്യയിലാണ്.
മുൻകാലങ്ങളിൽ ഹാജി മസ്താൻ ,ദാവൂദ് ഇബ്രാഹിം മുതലായവ രുടെ അധോലോക സംഘങ്ങൾ സ്വർണക്കടത്തു നടത്തിയിരുന്നെങ്കിൽ ഇന്ന് ആ രീതിയൊക്കെ മാറിക്കഴിഞ്ഞു. വിലകുറഞ്ഞ സ്വർണ്ണം ദുബായിൽനിന്നും വാങ്ങി ഇന്ത്യയിൽ കൊണ്ടുവന്നു വിറ്റാൽ ലഭിക്കുന്ന ലാഭക്കൊതിയിൽ ആളുകൾ സ്വർണ്ണം കടത്തുന്ന രീതികളും വഴികളുമൊക്കെ വളരെ വിചിത്രവും അത്യന്തം അപകടകരവുമാണ്.
വിദേശത്തുനിന്നും വരുന്ന ഒരു വ്യക്തിക്ക് എത്ര ഗ്രാം സ്വർണ്ണം കൊണ്ടുവരാൻ കഴിയും ?