വിവാഹത്തിന് ഇരുപക്ഷത്തുമുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി കേവലം 30 ആളുകൾ. എല്ലാവർക്കും ചായയും ബിസ്ക്കറ്റും. വിവാഹത്തിന് മൂന്നു ദിവസത്തെ അവധി, ഇതാ ജനകീയനായ ഒരു ജില്ലാ കളക്ടറുടെ മാതൃകാവിവാഹം

New Update
wedding of a popular district collector

ഉത്തരാഖണ്ഡ് : വിവാഹത്തിന് ഇരുപക്ഷത്തുമുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി കേവലം 30 ആളുകൾ. എല്ലാവർക്കും ചായയും ബിസ്ക്കറ്റും നൽകി യാത്രയാക്കി. വിവാ ഹത്തിന് മൂന്നു ദിവസത്തെ അവധിമാത്രമാണ് കളക്ടർ എടുത്തത് .

Advertisment

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലാ കളക്ടർ ഡോ. സന്ദീപ് തിവാരി പല കാര്യങ്ങളിലും വളരെ പോ പ്പുലറാണ്. അതിൽ മുഖ്യം ജനങ്ങളുമായുള്ള അദ്ദേഹ ത്തിൻ്റെ നേരിട്ടുള്ള ഇടപെടലുകളാണ്.തൻ്റെ മൊബൈ ൽ നമ്പർ അദ്ദേഹം പരസ്യപ്പെടുത്തിയത് ആർക്ക് എന്ത് പരാതി ഏതു സമയത്തു വിളിച്ചുപറഞ്ഞാലും അതിൽ ഉടൻ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പോടെയാണ്.അത് ജനങ്ങളിൽ വലിയ പ്രതീക്ഷയായി.

യാത്രാമദ്ധ്യേ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതുക ണ്ടാൽ അവിടെ വാഹനം നിർത്തി അവരുടെ പ്രശ്നങ്ങൾ മനസ്സി ലാക്കി അതിനു പരിഹാരം കാണാതെ അദ്ദേഹം അവിടം വിടാറില്ല.
അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ഒരു ജന മുന്നേറ്റമായി മാറുകയായിരുന്നു. ആദ്യമൊക്കെ നിസ്സഹ കരണം തുടർന്ന ഉദ്യോഗസ്ഥർ പിന്നീട് അദ്ദേഹ ത്തിൻ്റെ കാൽപ്പാടുകൾ പിന്തുടരാൻ നിര്ബന്ധിതരായി.

ഡോക്ടർ സന്ദീപ് തിവാരി വിവാഹം കഴിച്ചത് ഹൽദ്വാ നിയിലെ സുശീല തിവാരി മെഡിക്കൽ കോളേജിലെ അസി.പ്രൊഫസർ ഡോ.പൂജാ ധാലകൊട്ടി( Dr. Pooja Dhal akoti ) യെയാണ്. ഇത് ഇരുകുടുംബങ്ങളും ചേർന്ന് തീരു മാനിച്ച വിവാഹമായിരുന്നു. 28 - 05 -2025 ന് കളക്ടറുടെ ഔദ്യോഗിക വസതിയിൽ നടന്ന ലളിതമായ വിവാഹ ചടങ്ങുകൾക്കുശേ ഷം ചമോലി ജില്ലാ രജിസ്ട്രാർ ഓഫീ സിൽ വിവാഹം രെജിസ്റ്റർ ചെയ്തു.


ചാർധാം യാത്ര നടക്കുന്നതിനാൽ അദ്ദേഹം മധുവിധു ആഘോഷവും ഉപേക്ഷിക്കുകയായിരുന്നു. ഉത്തരാ ഖണ്ഡ് കേഡറിലുള്ള 2017 ലെ IAS ഓഫീസറാണ് ഡോ. സന്ദീപ് തിവാരി.

വിവാഹത്തിനെന്ന പേരിൽ നടത്തുള്ള പൊങ്ങച്ച ധൂർത്തും അനാവശ്യ ആഡംബരവും ഒഴിവാക്കേ ണ്ടതാണെന്ന കാര്യ ത്തിൽ കളക്ടർക്കും ഭാര്യയായ ഡോക്ടർക്കും ഏകാഭിപ്രായമാ യിരുന്നു.യുവാക്കൾക്ക് എല്ലാ അർത്ഥത്തിലും മാതൃകായാണ് ചമോലി ജില്ലാ കളക്ടർ ഡോ. സന്ദീപ് തിവാരി.

Advertisment