ഛത്തീസ്ഗഡ്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ ഏറ്റുമുട്ടൽ: ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സലൈറ്റ് ഹിദ്മ കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ ആകെ ആറ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹിദ്മയും ഭാര്യ രാജെയും കൊല്ലപ്പെട്ട നക്‌സലൈറ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നിരവധി നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.

Advertisment

ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാറാം ജില്ലയിലെ മാരേദ്പള്ളിയില്‍ ചൊവ്വാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ ഒരു കോടി രൂപ വിലവരുന്ന നക്‌സലൈറ്റ് കമാന്‍ഡര്‍ ഹിദ്മ കൊല്ലപ്പെട്ടതായി ബസ്തര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് പി സ്ഥിരീകരിച്ചു. 


ഏറ്റുമുട്ടലില്‍ ആകെ ആറ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹിദ്മയും ഭാര്യ രാജെയും കൊല്ലപ്പെട്ട നക്‌സലൈറ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.

സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി അംഗവും തലക്ക് 40 ലക്ഷം രൂപ വിലയിട്ട ചല്ലൂരി നാരായണ്‍ സുരേഷ് എന്നിവരെയും മരിച്ചവരില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബാക്കിയുള്ള രണ്ട് നക്‌സലൈറ്റുകളെ തിരിച്ചറിയാന്‍ ആന്ധ്രാപ്രദേശ് ഗ്രേഹൗണ്ട്‌സ് പോലീസ് പ്രവര്‍ത്തിക്കുന്നു. ഹിദ്മയുടെ മരണം മാവോയിസ്റ്റ് സംഘടനയ്ക്ക് കനത്തതും നിര്‍ണായകവുമായ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

Advertisment