രഞ്ജിത് സിംഗ് വധക്കേസ്: ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെയും മറ്റ് നാല് പേരെയും വെറുതെ വിട്ട് ഹൈക്കോടതി

ശിക്ഷയ്ക്കെതിരെ ദേര മേധാവി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് സുരേശ്വര്‍ താക്കൂറും ജസ്റ്റിസ് ലളിത് ബത്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Gurmeet Ram Rahim

ചണ്ഡീഗഡ്: ദേര മുന്‍ മാനേജര്‍ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി കുറ്റവിമുക്തനാക്കി. കേസില്‍ പ്രതികളായ മറ്റ് നാല് പേരെയും ഹൈക്കോടതി വെറുതെ വിട്ടു.

Advertisment

ശിക്ഷയ്ക്കെതിരെ ദേര മേധാവി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് സുരേശ്വര്‍ താക്കൂറും ജസ്റ്റിസ് ലളിത് ബത്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്തര്‍പതി, ദേര മുന്‍ മാനേജര്‍ രഞ്ജിത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ എല്ലാ ശിക്ഷാവിധികളെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

Advertisment