/sathyam/media/media_files/2025/12/18/lamborgini-2025-12-18-15-54-19.jpg)
ന്യൂഡൽഹി: ബാന്ദ്ര-വർളി കടൽപാതയിലൂടെ മണിക്കൂറിൽ 252 കിലോമീറ്റർ വേ​​ഗതയിൽ പാഞ്ഞ ലംബോർ​ഗിനി കാർ മുംബൈ പോലീസ് പിടിച്ചെടുത്തു.
മുംബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടൽപാലമായ ബാന്ദ്ര-വോർളി കടൽപാതയിലൂടെ ലംബോർ​ഗിനി അനുവദനീയമായ പരിധിയെക്കാൾ വേ​ഗത്തിൽ പാഞ്ഞതിന്‍റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനു ശേഷമാണ് മുംബൈ പോലീസിന്‍റെ നടപടി.
ഡിസംബർ 12ന് നടന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഡ്രൈവറെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഫായിസ് അഡെൻവാല എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഹമ്മദാബാദ് സ്വദേശിയായ നീരവ് പട്ടേൽ എന്ന വ്യാപാരിയുടേതാണ് പിടിച്ചെടുത്ത ലംബോർ​ഗിനി.
ആഡംബര സ്പോർട്സ് കാറിനകത്തു ചിത്രീകരിച്ചിട്ടുള്ള വീഡിയോയിൽ കടൽപാതയിലൂടെ പായുന്ന കാറിന്‍റെ സ്പീഡോമീറ്റർ മണിക്കൂറിൽ 252 കിലോമീറ്റർ വരെ തൊടുന്നത് കാണാം.
വീഡിയോക്ക് പിന്നാലെ സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇതേ വാഹനം പല അവസരങ്ങളിലും വേ​ഗപരിധി ലംഘിച്ചതായി കണ്ടെത്തി.
ഡ്രൈവർ പല ട്രാഫിക് നിയമങ്ങളും ലംഘിച്ചു പൊതുസുരക്ഷക്ക് ഭീഷണിയായെന്ന് പോലീസ് പറഞ്ഞു.
ബാന്ദ്ര-വർളി കടൽപാതയിലെ വേ​ഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായിരിക്കുമ്പോഴാണ് കാർ 250ലധികം വേ​ഗത്തിൽ പാഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us