ഹിമാചലിൽ റെഡ് അലേർട്ട്: മണ്ണിടിച്ചിലും മഴയും ശക്തം; ജനജീവിതം സ്തംഭിപ്പിച്ചു

ഹിമാചലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷമുള്ള ആകെ മരണസംഖ്യ 20 ആയി ഉയര്‍ന്നു.

New Update
Untitledhvyrn

ഡല്‍ഹി: കനത്ത മഴയില്‍ സ്തംഭിച്ച് ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും. ഹിമാചലിന്റെ വിവിധ ഭാഗങ്ങളില്‍ കനത്തോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാംഗ്ര, മാണ്ഡി, സിര്‍മൗര്‍, സോളന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഈ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ഹിമാചലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ, മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷമുള്ള ആകെ മരണസംഖ്യ 20 ആയി ഉയര്‍ന്നു.


കാംഗ്ര, മാണ്ഡി, സോളന്‍, സിര്‍മൗര്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം വരെ കനത്തതോ അതിശക്തമോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉത്തരാഖണ്ഡിലെ ബാർകോട്ടിലുണ്ടായ വൻ മണ്ണിടിച്ചിലിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ചാർ ധാം യാത്രയുടെ 24 മണിക്കൂർ നിരോധനം തിങ്കളാഴ്ച പിൻവലിച്ചു.


അതേസമയം, രാത്രിയിലെ മഴയെത്തുടർന്ന് ട്രാക്കുകളിൽ വീണ അവശിഷ്ടങ്ങളും മരങ്ങളും നീക്കം ചെയ്യുന്നതുവരെ ഷിംല-കൽക്ക റെയിൽ പാതയിലെ സർവീസുകൾ മണിക്കൂറുകളോളം നിർത്തിവച്ചു.


ഉന, ബിലാസ്പൂർ ജില്ലകളിൽ ഒരാൾ മുങ്ങിമരിച്ചതായും ഷിംല ജില്ലയിൽ ഒരാൾ ഉയരത്തിൽ നിന്ന് വീണു മരിച്ചതായും സംസ്ഥാന അടിയന്തര ഓപ്പറേഷൻ സെന്റർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Advertisment