/sathyam/media/media_files/2026/02/27/snow-2026-02-27-19-38-01.jpg)
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലു​ട​നീ​ളം ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് 1,250 ല​ധി​കം റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു.
എ​ന്നാ​ൽ മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ട​ച്ചി​ട്ട റോ​ഡു​ക​ൾ തു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പൊ​തു​മാ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സിം​ഗ് പ​റ​ഞ്ഞു.
ഇ​തി​നാ​യി സം​സ്ഥാ​ന​ത്തി​ലു​ട​നീ​ളം ഏ​ക​ദേ​ശം 3,500 യ​ന്ത്ര​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും റോ​ഡു​ക​ൾ എ​ത്ര​യും വേ​ഗം തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ടി​വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ്, ഗ​താ​ഗ​ത​ക്കു​രു​ക്ക് തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും മ​ഞ്ഞു​വീ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ ധാ​രാ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്.
വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​തു​പോ​ലു​ള്ള കാ​ലാ​വ​സ്ഥ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
അ​തെ​സ​മ​യം, വ​ള​രെ​ക്കാ​ല​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും പ്ര​തീ​ക്ഷി​ച്ചി​രു​ന്നുവെന്നും ഇ​ത് ക​ർ​ഷ​ക​ർ​ക്കും മ​ല​യോ​ര പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഗു​ണം ചെ​യ്യു​മെ​ന്നും വി​ക്ര​മാ​ദി​ത്യ പ​റ​ഞ്ഞി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us