/sathyam/media/media_files/2026/01/14/himantha-biswa-sharma-2026-01-14-18-55-57.jpg)
ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ അസമിലെ ഭരണ കക്ഷിയായ എൻഡിഎയിൽ സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലായിട്ടുണ്ട്. ബിജെപി, അസം ഗണ പരിഷത്ത്, ബോഡോ പീപ്പിൾസ് ഫ്രണ്ട്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്നീ പാർട്ടികളാണ് എൻഡിഎയിലെ ഘടക കക്ഷികൾ.
സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ഫെബ്രുവരി 15 നകം പൂർത്തിയാക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ഘടക കക്ഷികളുമായുള്ള ആദ്യഘട്ട ആശയ വിനിമയം ബിജെപി നടത്തിയതായാണ് വിവരം.
അതേസമയം ഇനി പത്ത് - പന്ത്രണ്ട് സീറ്റുകളുടെ കാര്യത്തിൽ കൂടി തീരുമാനമാകാനുണ്ടെന്ന് ഹിമന്ദ ബിശ്വ ശർമ്മ അറിയിച്ചു. സിറ്റിങ് എംഎൽഎമാർ മത്സരിക്കുന്ന കാര്യത്തിൽ പ്രകടനം വിലയിരുത്തിയ ശേഷം ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബോഡോ വിഭാഗത്തിനിടെ സ്വാധീനമുള്ള ബിപിഎഫും യുപിപിഎല്ലും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള നീക്കവും ബിജെപി ആരംഭിച്ചിട്ടുണ്ട്. ഇരു പാർട്ടികളേയും ഒന്നിച്ച് കൊണ്ട് പോകുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us