New Update
/sathyam/media/media_files/2026/02/10/himanta-biswa-sarma-1-2026-02-10-15-11-42.jpg)
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ മുസ്ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന എഐ (AI) നിർമിത വീഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സിപിഐ എമ്മും സിപിഐയും സുപ്രീം കോടതിയെ സമീപിച്ചു.
Advertisment
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ അടങ്ങിയ വീഡിയോ അസം ബിജെപി വ്യാപകമായി പ്രചരിപ്പിച്ചുവെന്നും ഇതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.
വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിപിഐ എം മുതിർന്ന നേതാവ് സുഭാഷിണി അലി, സിപിഐ നേതാവ് ആനി രാജ എന്നിവരാണ് ഹർജി നൽകിയത്.
വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യപ്പെട്ടതിനെത്തുടർന്ന്, ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us