/sathyam/media/media_files/2026/01/07/himantha-biswa-sharma-amit-shah-2026-01-07-19-10-16.jpg)
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അസമിൽ സീറ്റ് വിഭജന ചർച്ചകളിലേക്കും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്കും മുന്നണികൾ കടന്നിരിക്കുകയാണ്.
എൻ.ഡി.എ സീറ്റ് വിഭജനം ഫെബ്രുവരി 15 നകം പൂർത്തിയാക്കാനാണ് ബിജെപി നീക്കം. ചൊവ്വാഴ്ച്ച രാത്രി ഡൽഹിയിലെത്തിയ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയും ബോഡോ ലാൻ്റ് ടെറിടോറിയൽ കൗൺസിൽ ചീഫു ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ട് തലവനുമായ ഹഗ്രാമ മൊഹിലാരിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുകയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. പിന്നാലെയാണ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കുന്ന വിവരം അസം മുഖ്യമന്ത്രി അറിയിച്ചത്.
ബിപി എഫിന് പുറമെ അസം ഗണ പരിഷത്ത്, യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ എന്നീ പാർട്ടികളാണ് നിലവിൽ എൻഡിഎയ്ക്ക് ഒപ്പമുള്ളത്. എൻ.ഡി.എ ഘടക കക്ഷികൾ തമ്മിൽ പറയത്തക്ക അഭിപ്രായ വ്യത്യാസമില്ലെന്നും എൻഡിഎ അധികാര തുടർച്ച നേടുമെന്നും അസം മുഖ്യമന്ത്രി ആത്മ വിശ്വാസം പ്രകടിപ്പിച്ചു.
126 നിയമ സഭാ മണ്ഡലങ്ങളുള്ള അസമിൽ മാർച്ച് - ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സാധ്യത
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us