ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിച്ച് അസം മുഖ്യമന്ത്രി

'റിപ്പോര്‍ട്ട് പരസ്യമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗരിമയാണ്. ഞങ്ങള്‍ റിപ്പോര്‍ട്ടുകള്‍ കോടതിയിലും സമര്‍പ്പിക്കും,' അദ്ദേഹം പറഞ്ഞു.

New Update
Untitled

ഗുവാഹത്തി: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന് നീതി ഉറപ്പാക്കാന്‍ സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് സൗമിത്ര സൈകിയയുടെ നേതൃത്വത്തില്‍  ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സൈകിയ കമ്മീഷന്റെ തലവനായിരിക്കും.  

Advertisment

'നാളെ ഞങ്ങള്‍ കമ്മീഷന്‍ രൂപീകരിക്കും. ഇനി, സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ വീഡിയോകളോ ഉള്ള എല്ലാവരും കമ്മീഷന് മുന്നില്‍ മൊഴി നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' ശര്‍മ്മ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.


സിംഗപ്പൂരില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഗായകന്റെ ഭാര്യ ഗരിമയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശനിയാഴ്ച അവര്‍ക്ക് കൈമാറുമെന്നും മുഖ്യമന്ത്രി ശര്‍മ്മ പറഞ്ഞു. 

'റിപ്പോര്‍ട്ട് പരസ്യമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗരിമയാണ്. ഞങ്ങള്‍ റിപ്പോര്‍ട്ടുകള്‍ കോടതിയിലും സമര്‍പ്പിക്കും,' അദ്ദേഹം പറഞ്ഞു.

Advertisment