'രാഷ്ട്രീയ പോരാട്ടങ്ങൾ കോടതിയിൽ വേണ്ട'; ഹിമന്ത ബിശ്വ ശർമ്മയുടെ വിവാദ വീഡിയോയുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതി

'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. ഇതില്‍ 'വിദേശി മുക്ത അസം', 'ദയയില്ല' തുടങ്ങിയ വാചകങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

New Update
Untitled

ഡല്‍ഹി: രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള വേദിയായി കോടതികളെ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതിയുടെ താക്കീത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പങ്കുവെച്ച വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

Advertisment

അസം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍, 'രാഷ്ട്രീയ പോരാട്ടങ്ങള്‍ കോടതിയിലല്ല, ജനങ്ങള്‍ക്കിടയിലാണ് നടത്തേണ്ടത്' എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലാണെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ജുഡീഷ്യറിയെ ഉപയോഗിക്കുന്നതിനെതിരെ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.


അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന് ആധാരമായത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എയര്‍ റൈഫിള്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം, തൊപ്പിയും താടിയും ധരിച്ച മുസ്ലിം പുരുഷന്മാരുടെ എഐ ചിത്രങ്ങളിലേക്ക് വെടിയുണ്ടകള്‍ പായുന്ന രീതിയിലായിരുന്നു വീഡിയോ എഡിറ്റ് ചെയ്തിരുന്നത്.


'പോയിന്റ് ബ്ലാങ്ക് ഷോട്ട്' എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ. ഇതില്‍ 'വിദേശി മുക്ത അസം', 'ദയയില്ല' തുടങ്ങിയ വാചകങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.


വീഡിയോ വലിയ പ്രതിഷേധത്തിന് വഴിമാറിയതോടെ ബിജെപി അത് സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇത് വിദ്വേഷ പ്രസംഗത്തിന്റെ പരിധിയില്‍ വരുമെന്നും മുഖ്യമന്ത്രിക്കെതിരെ നടപടി വേണമെന്നുമാണ് സിപിഎമ്മിന്റെ ആവശ്യം.

Advertisment