/sathyam/media/post_attachments/MDIUJQmsR2u7SiiQDOQY.jpg)
ഡിസ്പൂർ: വടക്കുകിഴക്കൻ മേഖലയിലെ 25 സീറ്റുകളിൽ 22 എണ്ണത്തിലെങ്കിലും എൻഡിഎ മുന്നണി വിജയിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിലെ ഒരു വിഭാഗം മുസ്ലീം ജനതയെ വിദ്വേഷകരിൽ നിന്ന് ഹിന്ദുക്കളുമായി സഹകരിച്ചു ജീവിക്കാൻ കഴിയുന്നവരാക്കി മാറ്റാനായി. ഇത് തങ്ങൾ രാജ്യത്തിന് മുന്നിൽ വെക്കുന്ന ആസാം മാതൃകയാണെന്നും ഹിമന്ത പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയിലെ 25 സീറ്റുകളിൽ 22 എണ്ണമെങ്കിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ നേടും. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന്റെ ഏറ്റവും വലിയ ആഘാതം ആസാമിൽ കണ്ടിരുന്നു. അതിനാൽ തന്നെ അത് നടപ്പാക്കുന്നത് വീണ്ടും പ്രതിഷേധത്തിന് കാരണമാകുമെന്ന ആശങ്കയുണ്ടായിരുന്നു.
പക്ഷേ അതുണ്ടായില്ല. കാരണം നിയമത്തെ കുറിച്ച് നേരത്തെ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നുവെന്നും സിഎഎ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
"ഞാൻ അധികാരമേറ്റ ശേഷം ഭയം അകറ്റാൻ ഞങ്ങൾ ഔപചാരികവും അനൗപചാരികവുമായ പരിപാടികൾ നടത്തി. സിഎഎ യാഥാർത്ഥ്യമാണെന്നും താമസിയാതെ നടക്കാനിരിക്കുന്നപ്പാക്കേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ എന്നോട് സ്വകാര്യമായി അറിയിച്ചിരുന്നു. തുടർന്ന് സിഎഎ അസമിന്റെ ജനസംഖ്യാശാസ്ത്രത്തിൽ മാറ്റം വരുത്തില്ലെന്ന് ഞങ്ങൾ വലിയൊരു വിഭാഗത്തെ ബോധ്യപ്പെടുത്തി" ഹിമന്ത പറഞ്ഞു.
എന്നാൽ സിഎഎ അംഗീകരിക്കാത്ത ആളുകൾ ഇപ്പോഴുമുണ്ടെന്ന് സമ്മതിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്ന് അസം മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷേ അപ്പോഴും അവർ അസമിലെ വികസനത്തെ അഭിനന്ദിക്കുന്നു, കഴിഞ്ഞ തവണത്തെപ്പോലെ ഒരു പ്രക്ഷോഭം സംസ്ഥാനത്തെ വികസനത്തെ അതിനെ ബാധിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.
അതിനാൽ നിയമപരമായ പ്രതിവിധി തേടുന്നതിന് അവർക്കിടയിൽ വിശാലമായ യോജിപ്പുണ്ടായി. ഇതാണ് കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ ഉണ്ടാക്കിയ സമവായമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us