/sathyam/media/media_files/2026/01/18/untitled-2026-01-18-15-18-57.jpg)
ധാക്ക: ബംഗ്ലാദേശിലെ ഗാസിപൂര്‍ ജില്ലയില്‍ ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു. ബോയ്ഷാഖി സ്വീറ്റ്മീറ്റ് ആന്‍ഡ് ഹോട്ടലിന്റെ ഉടമയായ ലിറ്റണ്‍ ചന്ദ്ര ഘോഷ് ആണ് കൊല്ലപ്പെട്ടത്.
ഗാസിപൂര്‍ ജില്ലയിലെ കാളിഗഞ്ച് പ്രദേശത്തെ ബോറോ നൊഗോര്‍ റോഡില്‍ വെച്ച് രാവിലെ 11 മണിയോടെ, ചിലര്‍ അദ്ദേഹത്തെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. പോലീസ് അന്വേഷണം ആരംഭിക്കുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ മരണമാണിത്. വെള്ളിയാഴ്ച, രാജ്ബാരി ജില്ലയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പണം നല്‍കാതെ പുറത്തേക്ക് പോകാന്‍ ശ്രമിച്ച വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകവുമായി ഇത് ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഗോലാണ്ട മോറിലെ കരീം ഫില്ലിംഗ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന 30 വയസ്സുള്ള റിപ്പണ്‍ സാഹയാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പോലീസ് എസ്യുവി പിടിച്ചെടുത്തു. ഉടമയായ അബുല്‍ ഹാഷിം (55), ഡ്രൈവര്‍ കമല്‍ ഹൊസൈന്‍ (43) എന്നിവരെ അറസ്റ്റ് ചെയ്തു.
'കൊലപാതകത്തിന് കേസ് ഫയല്‍ ചെയ്യും. ഇന്ധനത്തിന് പണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തൊഴിലാളി കാറിന് മുന്നില്‍ നിന്നെങ്കിലും അവര്‍ അയാളെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ടു,' രാജ്ബാരി സദര്‍ പോലീസ് മേധാവി ഖോണ്ടകര്‍ സിയാവുര്‍ റഹ്‌മാന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us