New Update
/sathyam/media/media_files/2025/09/28/2691128-samit-raj-2025-09-28-22-51-36.webp)
മംഗളൂരു: ഹിന്ദു ജാഗരൺ വേദികെ നേതാവ് സമിത് രാജിനെതിരെ ലൈംഗികാതിക്രമത്തിനും ഭീഷണിക്കും കേസെടുത്തു. യുവതി നൽകിയ പരാതിയിലാണ് ബാജ്‌പെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Advertisment
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി തുടർച്ചയായി മർദിക്കുകയും ചെയ്തതെന്ന് പൊലീസിൽ നൽകിയ പരാതി.
കഴിഞ്ഞ 15 ദിവസമായി സമിത് രാജ് തന്നെ ഉപദ്രവിച്ചു വരികയാണെന്നും എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.
പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.