ഡല്‍ഹി: കൊറോണ വൈറസിന് ശേഷം ഇപ്പോള്‍ മറ്റൊരു പുതിയ വൈറസ് തല ഉയര്‍ത്തി. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് അതായത് എച്ച്എംവിപി എന്നാണ് ഈ വൈറസിന്റെ പേര്. നിലവില്‍ കൊറോണ പോലൊരു സാഹചര്യമാണ് ചൈനയില്‍ ഉടലെടുത്തിരിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ 6 വൈറസ് ബാധിതരെ കണ്ടെത്തി. കര്‍ണാടകയില്‍ 2, ഗുജറാത്ത് 1, പശ്ചിമ ബംഗാളില്‍ 1, തമിഴ്‌നാട് 2 എന്നിങ്ങനെയാണ്. കൂടാതെ, ഈ വൈറസ് ബാധിതരെന്ന് സംശയിക്കുന്ന 2 കുട്ടികളെ നാഗ്പൂരില്‍ കണ്ടെത്തിയതായും വിവരം പുറത്തുവരുന്നു
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് അല്ലെങ്കില്‍ എച്ച്എംവിപി എന്താണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ് പൂനെയിലെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്.
പൂനെയിലെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പറയുന്നതനുസരിച്ച്, മഹാരാഷ്ട്രയില്‍ ഇതുവരെ ഒരു എച്ച്എംപിവി കേസ് പോലും കണ്ടെത്തിയിട്ടില്ല.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ശ്വാസകോശ അണുബാധയുടെ ഒരു പ്രധാന കാരണമാണ്. 2001ല്‍ നെതര്‍ലന്‍ഡിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ഒരു സാധാരണ ശ്വസന വൈറസാണ്. ആര്‍എസ് വി, ഫ്‌ലൂ എന്നിവ പോലെ ശൈത്യകാലത്തും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലും സാധാരണയായി ഉണ്ടാകുന്ന ഒരു സീസണല്‍ രോഗമാണിത്
സംസ്ഥാനത്തെ ശ്വാസകോശ സംബന്ധമായ അണുബാധകളുടെ സ്ഥിതിവിവരക്കണക്കുകളും പൊതുജനാരോഗ്യ വകുപ്പ് പുറത്തുവിട്ടു. അതനുസരിച്ച്, 2023 നെ അപേക്ഷിച്ച് 2024 ഡിസംബറില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
ചെയ്യേണ്ട കാര്യങ്ങള്‍
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് വായും മൂക്കും മൂടുക.
സോപ്പും വെള്ളവും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറ്# ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക.
പനി, ചുമ, തുമ്മല്‍ എന്നിവയുണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
മലിനീകരണം കുറയ്ക്കുന്നതിന് എല്ലാ പ്രദേശങ്ങളിലും മതിയായ വായുസഞ്ചാരം ഉറപ്പാക്കുക.
എന്ത് ചെയ്യാന്‍ പാടില്ല?
ഹസ്തദാനം അരുത്.
രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തരുത്.
കണ്ണുകള്‍, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്.
രൊതുസ്ഥലങ്ങളില്‍ തുപ്പരുത്.
ഡോക്ടറുടെ ഉപദേശം കൂടാതെ മരുന്ന് കഴിക്കരുത്.( സ്വയം ചികിത്സ അരുത്).