ഡല്‍ഹി: അസമില്‍ ആദ്യത്തെ എച്ച്എംപിവി കേസ് റിപ്പോര്‍ട്ട് ചെയ്തു. 10 മാസം പ്രായമുള്ള കുട്ടിയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
ദിബ്രുഗഡിലെ അസം മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് കുട്ടി ഇപ്പോള്‍.
നാല് ദിവസം മുമ്പ് ജലദോഷവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോടെ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭൂയാന്‍ പറഞ്ഞു
ലാഹോവല്‍ ആസ്ഥാനമായുള്ള ഐസിഎംആര്‍-ആര്‍എംആര്‍സിയില്‍ നിന്ന് പരിശോധനാ ഫലങ്ങള്‍ ലഭിച്ചതിന് ശേഷമാണ് ഇന്നലെ എച്ച്എംപിവി അണുബാധ സ്ഥിരീകരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ഇന്‍ഫ്‌ലുവന്‍സ, ഫ്‌ലൂ സംബന്ധമായ കേസുകളില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലേക്ക് അയയ്ക്കുന്നത് ഒരു പതിവ് രീതിയാണെന്ന് ഭൂയാന്‍ പറഞ്ഞു
പതിവ് പരിശോധനയിലായിരുന്നു അണുബാധ കണ്ടെത്തിയത്. ഇതൊരു സാധാരണ വൈറസാണ്, വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.