പട്‌ന: ബിഹാറില്‍ ബോധരഹിതയായി വീണ യുവതിയെ ആംബുലന്‍സില്‍ വെച്ച് ബലാത്സംഗം ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍.
ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ജീവനക്കാരനുമാണ് പിടിയിലായത്. ബോധ് ഗയയില്‍ നടന്ന ഹോം ഗാര്‍ഡ് പരിശീലന പരിപാടിക്കിടെ കുഴഞ്ഞുവീണ യുവതിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പീഡിപ്പിക്കപ്പെട്ടത്.
ജൂലൈ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പരിശീലനത്തിനിടെ കുഴഞ്ഞുവീണ പെണ്‍കുട്ടിയെ സ്ഥലത്ത് ഉണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
പരാതി അന്വേഷിക്കാന്‍ ബോധ് ഗയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.