Advertisment

മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ പകരം ആഭ്യന്തര മന്ത്രി സ്ഥാനം വേണം. ആവശ്യവുമായി ഷിന്‍ഡെ വിഭാഗം

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തുറന്ന് ഏകനാഥ് ഷിന്‍ഡെ ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു.

New Update
Home Ministry In Exchange For CM Post

മുംബൈ: മഹാരാഷ്ട്രയെ ആരു നയിക്കണമെന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ പാടുപെടുന്ന സാഹചര്യത്തില്‍, മുഖ്യമന്ത്രി സ്ഛാനമില്ലെങ്കില്‍ പകരം ആഭ്യന്തര മന്ത്രിയാക്കണമെന്ന ആവശ്യവുമായി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന രംഗത്ത്.

Advertisment

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള സസ്പെന്‍സ് തുടരുന്നതിനിടെയാണ് മഹായുതി നേതാക്കളുടെ യോഗത്തില്‍ ശിവസേന മേധാവി ഷിന്‍ഡെയെ മുഖ്യമന്ത്രിയായി നിയമിച്ചില്ലെങ്കില്‍ ആഭ്യന്തരവകുപ്പ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. 

മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വഴി തുറന്ന് ഏകനാഥ് ഷിന്‍ഡെ ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണൻ ഷിൻഡെയോട് ആവശ്യപ്പെട്ടു.

 

Advertisment