ഗൃഹപാഠം ചെയ്യാത്തതിന് നാലു വയസ്സുകാരനെ അധ്യാപകർ മരത്തിൽ കെട്ടിത്തൂക്കി

സമീപത്തുള്ള മേല്‍ക്കൂരയില്‍ നിന്ന് ഒരു പ്രദേശവാസി പകര്‍ത്തിയ വീഡിയോയില്‍, നിസ്സഹായനായ കുട്ടി സഹായത്തിനായി കരഞ്ഞ് മരത്തില്‍ തൂങ്ങിക്കിടക്കുന്നത് കാണാം

New Update
Untitled

റായ്പൂര്‍: ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് ഛത്തീസ്ഗഡിലെ സൂരജ്പൂര്‍ ജില്ലയില്‍ ഹാന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലെ രണ്ട് വനിതാ അധ്യാപികമാര്‍ നാല് വയസ്സുള്ള ഒരു നഴ്‌സറി വിദ്യാര്‍ത്ഥിയെ ശിക്ഷിച്ചത് അതി ക്രൂരമായി .

Advertisment

ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന് കുട്ടിയെ നഗ്‌നനാക്കി, കയറുകൊണ്ട് കെട്ടി സ്‌കൂള്‍ വളപ്പിനുള്ളിലെ ഒരു മരത്തില്‍ കെട്ടിത്തൂക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.


സമീപത്തുള്ള മേല്‍ക്കൂരയില്‍ നിന്ന് ഒരു പ്രദേശവാസി പകര്‍ത്തിയ വീഡിയോയില്‍, നിസ്സഹായനായ കുട്ടി സഹായത്തിനായി കരഞ്ഞ് മരത്തില്‍ തൂങ്ങിക്കിടക്കുന്നത് കാണാം. അതേസമയം, കാജല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നീ രണ്ട് അധ്യാപികമാര്‍ സഹായിക്കാന്‍ ശ്രമിക്കാതെ സമീപത്ത് നില്‍ക്കുന്നു.

തിങ്കളാഴ്ച രാവിലെ നാരായണ്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഴ്സറി ക്ലാസില്‍ ഗൃഹപാഠം പരിശോധിക്കുന്നതിനിടെ അധ്യാപിക കാജല്‍ സാഹു കുട്ടി തന്റെ അസൈന്‍മെന്റ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തി. 


ഇതില്‍ പ്രകോപിതയായ അവര്‍ കുട്ടിയെ ക്ലാസ് മുറിയില്‍ നിന്ന് വലിച്ചിഴച്ച് ടീ-ഷര്‍ട്ട് ഒരു കയറുകൊണ്ട് കെട്ടി സ്‌കൂള്‍ കാമ്പസിനുള്ളിലെ ഒരു മരത്തില്‍ തൂക്കി. കുട്ടി കരയുകയും നിലവിളിക്കുകയും ചെയ്തുവെന്നും തന്നെ താഴെയിറക്കാന്‍ ആവര്‍ത്തിച്ച് അപേക്ഷിച്ചെങ്കിലും അധ്യാപകര്‍ അവഗണിച്ചുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.


സ്‌കൂള്‍ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് കടുത്ത അശ്രദ്ധയും ക്രൂരതയും ഉണ്ടായതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Advertisment