Advertisment

മംഗലാപുരത്തെ ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ട് മലയാളി. അസഭ്യം പറഞ്ഞ് ജീവനക്കാരെ കൈയേറ്റം ചെയ്ത പ്രതി സോഷ്യൽ മീഡിയ വഴിയും ആശുപത്രിയെ അധിക്ഷേപിച്ചു. കാസർ​ഗോഡ് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

New Update
G

ബം​ഗളൂരു: മംഗലാപുരത്ത് ആശുപത്രിയില്‍ അതിക്രമം നടത്തിയതിന് മലയാളിക്ക് എതിരെ കേസ്. ജീവനക്കാരെ ഉള്‍പ്പെടെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്‌തെന്നാണ് പരാതി. സമൂഹമാധ്യമങ്ങളില്‍ ആശുപത്രിയെ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്.

Advertisment

ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആക്രമണം നടത്തിയെന്ന പരാതിയിലാണ് മലയാളി യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇഖ്ബാല്‍ ഉപ്പള എന്ന വ്യക്തിക്ക് എതിരെയാണ് കേസ്. പിതാവിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം കമ്പനി നിരസിച്ചത് ആശുപത്രിയുടെ പിഴവാണെന്ന് ആരോപിച്ച് ആയിരുന്നു അതിക്രമം.

Advertisment