ആശുപത്രിയിൽ നിന്നും റൊമാൻസ് വീഡിയോ ! ഉ​ത്ത​ര്‍​പ്ര​ദേ​ശിൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പം നൃ​ത്തം ചെയ്ത ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി. അത്യാഹിത വിഭാഗത്തിൽ നിന്ന് ഡോക്ടറെ നീക്കി. വിശദീകരണം തൃപ്തികരമല്ലെന്ന് ആ​രോ​ഗ്യ വ​കു​പ്പ്

New Update
hospital dance

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഷം​ലി​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി ഡോ​ക്ട​റും പ്ര​തി​ശ്രു​ത വ​ധു​വും നൃ​ത്തം ചെ​യ്ത വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ന​ട​പ​ടി. 

Advertisment

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് ഡോ​ക്ട​റെ നീ​ക്കി. വീ​ഡി​യോ​ക്കെ​തി​രെ പ​ല​ഭാ​ഗ​ത്തു​നി​ന്നും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​തി​ന് പി​ന്നാ​ല​യാ​ണ് ന​ട​പ​ടി. 

ഡോ​ക്ട​റി​ന് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച താ​മ​സ​സ്ഥ​ല​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തെ ക​രാ​റി​ല്‍ നി​യ​മി​ത​നാ​യ ഡോ. ​വ​ഖാ​ര്‍ സി​ദ്ദി​ഖി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ത​ന്‍റെ പ്ര​തി​ശ്രു​ത വ​ധു​വി​നൊ​പ്പം നൃ​ത്തം ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​റ​ത്തു​വ​ന്ന വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ട്ട​ത്.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വീ​രേ​ന്ദ്ര സിം​ഗ് ഉ​ട​ന്‍ ത​ന്നെ ഡോ. ​വ​ഖാ​ര്‍ സി​ദ്ദി​ഖി​യി​ല്‍ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ ഡോ​ക്ട​റി​ന് ക​ഴി​യാ​തെ വ​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സം ത​ന്നെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത്ത​രം പെ​രു​മാ​റ്റം അ​സ്വീ​കാ​ര്യ​മാ​ണ്, ഒ​രു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ലും ഇ​ത് അ​നു​വ​ദി​ക്കി​ല്ല. ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.- മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ വീ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

Advertisment