ആഹാരത്തിൽ നിന്നും പ്രാണികളും ബ്ലേഡുമൊക്കെ കിട്ടുന്നത് പതിവ്. ഹൈദരാബാദ് സര്‍വാകലാശാല ഹോസ്റ്റല്‍ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ

New Update
E

ഹൈദരാബാദ്: ഹൈദരാബാദിലെ ഒസാമാനിയ സര്‍വകലാശാല ഹോസ്റ്റല്‍ മെസില്‍ വിളമ്പിയ ആഹാരത്തില്‍ നിന്നും ബ്ലേഡ് കണ്ടെത്തി. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഗോദാവരി ഹോസ്റ്റലാണ് സംഭവം. 

Advertisment

മുമ്പും ആഹാരത്തില്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത് ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.


ആഹാരത്തില്‍ നിന്നും പ്രാണികളും ബ്ലേഡുമൊക്കെ കിട്ടുന്നതിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.


വൈസ് ചാന്‍സിലറും ചീഫ് വാര്‍ഡനും ഇതില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നതാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇത് വൈകുന്നതും പ്രതിഷേധകാര്‍ക്ക് അതൃപ്തി ഉണ്ടാക്കുന്നുണ്ട്.

ഹോസ്റ്റലില്‍ വിളമ്പുന്ന ഭക്ഷണത്തിന് ഗുണമേന്മയില്ലെന്ന് ചൂണ്ടിക്കാട്ടി മുമ്പ് വിദ്യാര്‍ഥികള്‍ ലേഡീസ് ഹോസ്റ്റല്‍ കോംപ്ലക്‌സിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. 

ഒരു സംഭവത്തില്‍ ഭക്ഷണത്തില്‍ നിന്നും പുഴുക്കളെ കണ്ടെത്തുകയും പത്തോളം വിദ്യാര്‍ഥികള്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. 2023 നവംബര്‍ മുതല്‍ ഹോസ്റ്റലിലെ ഭക്ഷണത്തിനെതിരെ പരാതികള്‍ ഉയരുന്നുണ്ട്.