നുഹ്: ഹരിയാനയിലെ നുഹ് ജില്ലയിലെ റീത്ത് ഗ്രാമത്തില്‍ വീട് തകര്‍ന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി. ഒരു കുട്ടിക്കും മാതാപിതാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. മഴ കാരണം വീട് തകര്‍ന്നുവീണു എന്നാണ് പറയപ്പെടുന്നത്. അഞ്ച് വയസ്സുള്ള സല്‍മാനെ ഡല്‍ഹിയിലെ ട്രോമ സെന്ററിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, മാതാപിതാക്കള്‍ നുഹിലെ നല്‍ഹാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.