സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന സംഘം ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇന്ത്യൻ ദേശീയപതാകയുമായി പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയത് കാഴ്ചകാശ്മീരിൽ ഒരപൂർവ്വ കാഴ്ചയായി; കാശ്മീർ ജനതയുടെ മനസ്സ് ഒരു ദിവസം കൊണ്ട് എങ്ങനെ മാറിമറിഞ്ഞു?

New Update
KASHMEER

ഡൽഹി : കശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ന് പാക്കിസ്ഥാനും അവർ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തിനും എതിരേ തിരിഞ്ഞി രിക്കുന്നു. ഏപ്രിൽ 24 ന്  സ്ത്രീകൾ ,കുട്ടികൾ ,പുരുഷന്മാരുള്ള പ്പെടയുള്ള സംഘം ശ്രീനഗറിലെ ലാൽ ചൗക്കിൽ ഇന്ത്യൻ ദേശീയപതാകയുമായി പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചു നീങ്ങിയത് ഒരപൂർവ്വ കാഴ്ചയായിരുന്നു. അതിനുള്ള ധൈര്യം മുൻപ് ആർക്കുമില്ലയിരുന്നു. കാരണം ഭീകരർ കണക്കുചോദിക്കുമെന്നതുതന്നെയാണ്.

Advertisment

ഇവിടെ മറ്റൊരു വസ്തുത കൂടി നാമറിയണം..1991 മെയ് 21 ന് രാജീവ്ഗാന്ധി കൊല്ലപ്പെടുന്നതുവരെ തമിഴ് മക്കൾ 95 % വും എൽ ടി ടി ഇ  യുടെ നിലപാടുകൾക്കും നടപടികൾക്കും അനുകൂലമായിരുന്നു. അവർക്ക് പണം ,പെട്രോൾ ,തുണി,വീട്ടുസാധനങ്ങളൊക്കെ സൗജന്യമായി പല ഗ്രാമങ്ങളിൽ നിന്നും നൽകിയിരുന്നു. ലങ്കൻ തമിഴ് സഹോദരർക്കായി സ്ത്രീകൾ സ്വന്തം താലിമാല വരെ ഊരി നൽകിയ ചരിത്രമുണ്ട്.

peh,n zkJh

എന്നാൽ 1991 മെയ് 21 ന് എൽ ടി ടി ഇ  നടത്തിയ രാജീവ് ഗാന്ധിയുടെ നൃശംസമായ കൊലപാതകത്തിനുശേഷം തമിഴ് നാട്ടിലെ തമിഴ് മക്കളുടെ മനസ്സ് ഒന്നടങ്കം മാറുകയായിരുന്നു. എൽ ടി ടി ഇ  യെ സ്വന്തം പോലെ കരുതിപ്പോന്നവർ അവരെ പൂർണ്ണമായും വെറുത്തു. തമിഴ് നാട്ടിലെ 95 % ജനവും എൽ ടി ടി ഇ  ക്കെതിരായ അത്ഭുതമാറ്റം വിവരിക്കുക പ്രയാസമാണ്.


ഗ്രാമീണ അമ്മമാർ  തങ്ങളുടെ കുഞ്ഞുങ്ങൾക്ക് രാജീവ് ഗാന്ധി എന്ന പേരുനൽകാൻ തുടങ്ങി. ഇന്ന് തമിഴ്നാ ട്ടിൽ രാജീവ് ഗാന്ധി എന്ന പേരുള്ള ചെറുപ്പക്കാർ അനവധി നിരവധിയാണ്. എൽ ടി ടി ഇ  എന്ന പേരുപോലും അവർക്കലർജിയാണ്.


അതേ  തരത്തിലുള്ള ഒരു മനസികാവസ്ഥയിലാണ് ഇന്ന് കാശ്മീർ ജനത.തങ്ങളുടെ നാടുകാണാൻ കൈനിറയെ പണവും മനസ്സ് നിറയെ സ്വപ്നങ്ങളുമായി വിവിധ നാടുകളിൽനിന്നുമെത്തിയ സിസ്സഹായരായ അതിഥികളെ അതിക്രൂരമായി ഭാര്യക്കും മക്കൾ ക്കും മുന്നിലിട്ട് കൊന്ന ഭീകരതയെ ഇന്നവർ വെറുക്കുകയാണ്. വല്ലാത്ത രോഷമാണ് കശ്മീർ താഴ്വരയൊന്നായി അലയടിക്കുന്നത്.

D

വിഘടനവാദികളെയും ഭീകരരെയും ഒളിക്കാനും രക്ഷപ്പെടാനും സാഹിയിച്ചുപോന്ന ഗ്രാമീണർ പോലും ഇന്ന് ദുഖിതരാണ്. ഇത്തര മൊരു കൂട്ടക്കുരുതി അവർ പ്രതീക്ഷിച്ചിരുന്നില്ല.


കശ്മീരിലെ വിഘടനവാദികൾ ഭൂരിഭാഗവും രണ്ടു കാശ്മീരുകളും ചേർന്ന ഒരു സ്വതന്ത്ര രാഷ്ട്രം സ്വപ്നം കാണു ന്നവരാണ്. ഈ നിലപാടിനെ ഇന്ത്യയും പാക്കിസ്ഥാനും ശക്തമായി എതിർക്കു ന്നുണ്ട്. എന്നാൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ഇന്ത്യൻ കാശ്മീരിനെക്കൂടി പാക്കിസ്ഥാനിൽ ചേർക്കണമെന്ന നിലപാടുകാ രാണ്. പാക്കിസ്ഥാൻ ആർമി ഇവർക്ക്  ട്രെയിനിങ്ങും ആയുധങ്ങ ളും നൽകി അതിർത്തിയിൽ കാവൽ നിൽക്കുന്ന പാക്ക് റേഞ്ചർ മാരുടെ സഹായത്തോടെയാണ് ഇന്ത്യയിലേക്ക് രഹസ്യമായി കടത്തിവിടുന്നത്.


ഇന്ത്യയിൽ ഇവരെ സഹായിക്കാനും ഒളിക്കാനും വേണ്ട സൗക ര്യങ്ങൾ കാശ്മീരിൽത്തന്നെ അവരുടെ ചാരന്മാ രായി വർത്തി ക്കുന്ന പലരും നല്കിപ്പോന്നതാണ്. നാളിതുവരെ നടന്നുവന്നത് ഇതൊക്കെയായിരുന്നു.


എന്നാൽ 2025 ഏപ്രിൽ 22 ന് നടന്ന ഭീകര ആക്രമണത്തോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. കശ്മീർ ജനത ഭൂരിഭാഗവും ഭീകരർക്ക് എതിരായി എങ്കിലും കശ്മീരിലെ ടൂറിസം വ്യവസായം തകർന്നതിൽ പാക്കിസ്ഥാനും ഭീകരരും വിഘടനവാദികളും എല്ലാം സന്തോഷത്തിലാണ്.


പാക്കിസ്ഥാനും അവർ സ്പോൺസർ ചെയ്യുന്ന ഭീകരപ്രസ്ഥാ നങ്ങളും ആഗ്രഹിച്ചതും ലക്ഷ്യംവച്ചതും ഇന്ത്യ യിലെ ഹിന്ദു - മുസ്‌ലിം മതമൈത്രിയിൽ കൂടുതൽ ആഴത്തിലുള്ള വിള്ള ലുകളുണ്ടാക്കുക എന്നതായിരുന്നു. അതിലവർ ഉദ്ദേശിച്ച ലക്‌ഷ്യം കണ്ടില്ലെങ്കിലും കാശ്മീരിനെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ അവർക്കായി എന്നതാണ് യാഥാർഥ്യം..

d

മതപരമായ വേർതിരിവ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കാശ്മീരിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ആളു കളുടെ പേരും ആധാർ കാർഡും നോക്കിയുള്ള കൊലപാതകങ്ങൾ നടന്നിരു ന്നെങ്കിലും വളരെ വ്യാപകമായ രീതിയിൽ മതം ചോദിച്ച് ആളുകളെ കൊലപ്പെടുത്തിയത് ഇപ്പോൾ മാത്രമാണ്.

അതും വളരെ കരുതി ക്കൂട്ടിയുള്ള നീക്കങ്ങളിലൂടെ..തദ്ദേശീയരിൽ ചിലരുടെ സഹായവും പങ്കാളിത്തവും അവർക്ക് ലഭിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. അല്ലായിരുന്നെങ്കിൽ ഇത്രവലിയ ഒരു കൃത്യം നടത്തി അവർക്ക് രക്ഷപെടാൻ കഴിയില്ലായിരുന്നു.

Advertisment