മോചന ദ്രവ്യത്തിനായി പാക്കിസ്ഥാനികള്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോകുന്നത് തുടര്‍ക്കഥയാകുന്നു: തുര്‍ക്കിയില്‍ ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടുപോയി മൂന്ന് പാകിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ, കംബോഡിയയിലും പാകിസ്ഥാനികള്‍ രണ്ട് ഇന്ത്യക്കാരെ ബന്ദികളാക്കി

മെയ് മാസത്തിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ സംഭവം ഒറ്റപ്പെട്ട സംഭവമല്ല. തുര്‍ക്കിയ്ക്ക് പിന്നാലെ കംബോഡിയയിലും രണ്ട് ഇന്ത്യക്കാരെ മോചനദ്രവ്യം ആവശ്യപ്പെട്ട് പാകിസ്ഥാനികള്‍ ബന്ദികളാക്കിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
pakUntitled.b.jpg

ഡല്‍ഹി: മോചന ദ്രവ്യത്തിനായി പാക്കിസ്ഥാനികള്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോകുന്നത് തുടര്‍ക്കഥയാകുന്നു. തുര്‍ക്കിയില്‍ മൂന്ന് പാകിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ ചേര്‍ന്ന് ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 

Advertisment

മെയ് മാസത്തിലാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ല. തുര്‍ക്കിയ്ക്ക് പിന്നാലെ കംബോഡിയയിലും രണ്ട് ഇന്ത്യക്കാരെ മോചനദ്രവ്യം ആവശ്യപ്പെട്ട് പാകിസ്ഥാനികള്‍ ബന്ദികളാക്കിയിരുന്നു.

രണ്ട് കേസുകളിലും ഉള്‍പ്പെട്ട പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച തുര്‍ക്കിയിലെ എഡിര്‍നെ നഗരത്തില്‍ നിന്നും ഒരു ഇന്ത്യന്‍ പൗരനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പാകിസ്ഥാനികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്താംബൂളിലെ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന രാധാകൃഷ്ണനെയാണ് പാക്കിസ്ഥാനികള്‍ തട്ടിക്കൊണ്ടുപോയത്.

ജോലി വാഗ്ദാനം ചെയ്ത് രാധാകൃഷ്ണനെ എഡ്രിനിലേക്ക് പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈകളും കാലുകളും ബന്ധിച്ച് വീഡിയോ പകര്‍ത്തി കുടുംബത്തിന് അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. രാധാകൃഷ്ണന്റെ കുടുംബത്തോട് 20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി പ്രതികള്‍ ആവശ്യപ്പെട്ടത്. പ്രതികളായ പാകിസ്ഥാനികളില്‍ നിന്ന് പിസ്റ്റളുകള്‍ കണ്ടെടുത്തിട്ടുണ്ട്.

കംബോഡിയയില്‍ രണ്ട് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചയാണ് അനധികൃത തടങ്കലില്‍ പാര്‍പ്പിച്ചത്. കേസില്‍ പ്രതികളായ രണ്ട് പാകിസ്ഥാനി പുരുഷന്മാരെ നോം പെന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രില്‍ 25 നണ് ഇന്ത്യാക്കാരായ മുഹമ്മദ് സാദിനെയും സുദിത് കുമാറിനെയും പാകിസ്താനികള്‍ തട്ടിക്കൊണ്ടുപോയത്. മെയ് 16 ന് പോലീസ് ഇവരെ മോചിപ്പിച്ചു. ഇരകള്‍ രണ്ടുപേരും ആഴ്ചകള്‍ നീണ്ട മര്‍ദ്ദനത്തിന് ഇരകളായിരുന്നു.

Advertisment