ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ടുമെന്റിൽ വൻ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു

തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഡല്‍ഹിയിലെ ഡോ. ബിഷംബര്‍ ദാസ് മാര്‍ഗിലുള്ള ബ്രഹ്‌മപുത്ര അപ്പാര്‍ട്ടുമെന്റുകളില്‍ വന്‍ തീപിടുത്തം. പാര്‍ലമെന്റ് ഹൗസില്‍ നിന്ന് വെറും 200 മീറ്റര്‍ അകലെയുള്ള ഈ കെട്ടിടത്തില്‍ നിരവധി ലോക്സഭാ, രാജ്യസഭാ എംപിമാര്‍ താമസിക്കുന്നുണ്ട്.

Advertisment

തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ എംപിമാരാണ് ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. വളരെ സെന്‍സിറ്റീവ് ആയതും പ്രധാനപ്പെട്ടതുമായ പ്രദേശമായി കണക്കാക്കപ്പെടുന്നതിനാല്‍ തീപിടുത്തം പ്രദേശവാസികളിലും ഉദ്യോഗസ്ഥരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്.

Advertisment