കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

തീ അണയ്ക്കാന്‍ അഗ്‌നിശമന സേന തീവ്രശ്രമത്തിലാണ് . മാളിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
fire

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 

Advertisment

തീ അണയ്ക്കാന്‍ അഗ്‌നിശമന സേന തീവ്രശ്രമത്തിലാണ് . മാളിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം അജ്ഞാതമാണെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ചൊവ്വാഴ്ച രാവിലെ കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലെ റസ്റ്റോറന്റിലും വന്‍ തീപിടിത്തമുണ്ടായിരുന്നു. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തം തിരക്കേറിയ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

Advertisment