മധ്യപ്രദേശിൽ വൻ സ്വർണ്ണനിക്ഷേപം; സ്വർണ്ണഖനനം നടത്താനുള്ള കരാർ നൽകിയത് അദാനി ഗ്രൂപ്പിന്റെ 'ഗരിമാ നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിക്ക്

New Update
gold mining madhya

മധ്യപ്രദേശ് : മധ്യപ്രദേശിലെ കൽക്കരി മേഖലയായ സിംഗ്‌റോളി ജില്ലയിലെ ചിറ്റ്‌രംഗി മേഖലയിൽ വമ്പൻ സ്വർണ്ണനി ക്ഷേപം കണ്ടെത്തിയിരിക്കുന്നു. കറുത്ത സ്വർണ്ണം അതായത് കൽക്കരി ഖനനം ചെയ്യുന്ന ഈ ഭൂഭാഗത്ത് മഞ്ഞലോഹത്തിനായുള്ള തിരച്ചിൽ കഴിഞ്ഞ രണ്ടുവർഷമായി നടക്കുകയാണ്.

Advertisment

ചിറ്റ്‌രംഗിയിലെ സർക്കാർ - സ്വാകാര്യ ഭൂമികളിലാണ് സ്വർണ്ണനിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. അദാനി ഗ്രൂപ്പിന്റെ 'ഗരിമാ നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് ' കമ്പനിക്കാണ് സ്വർണ്ണഖനനം നടത്താനുള്ള കരാർ നല്കപ്പെട്ടിട്ടുള്ളത്.

അഞ്ചുവർഷം കൊണ്ട് 23 ഹെക്ടർ പ്രദേശത്തുനിന്നും 18356 ടൺ സ്വർണ്ണം ഖനനം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്.

Advertisment