New Update
/sathyam/media/media_files/2025/10/07/huligamma-2025-10-07-13-26-59.jpg)
ഡല്‍ഹി: കര്‍ണാടകയിലെ ഹുലിഗമ്മ ക്ഷേത്രത്തിലേക്കുള്ള കാല്‍നട തീര്‍ത്ഥാടന യാത്രക്കാര്‍ സ്വകാര്യ സ്ലീപ്പര്‍ ബസ് ഇടിച്ചു മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
Advertisment
ഗദഗ് ജില്ലയിലെ റോണ്‍ താലൂക്കിലെ തല്ലിഹാള്‍ ഗ്രാമത്തില്‍ നിന്നുള്ള അന്നപൂര്‍ണ (40), പ്രകാശ് (25), ശരണപ്പ (19), എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഭക്തര്‍ രണ്ട് ദിവസം മുമ്പ് പദയാത്ര ആരംഭിച്ചിരുന്നു. ഹുലിഗമ്മ ക്ഷേത്രത്തില്‍ നിന്ന് വെറും മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു.
സിന്ധോഗിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ദേശീയപാതയില്‍ വെച്ച് അവരുടെ മേല്‍ ഇടിക്കുകയായിരുന്നു.