/sathyam/media/media_files/2025/12/03/untitled-design51-2025-12-03-09-50-41.jpg)
മനുഷ്യരും കാട്ടുകുരങ്ങുകളും ഉപയോഗിക്കുന്നത് സാമ്യമുള്ള ആംഗ്യഭാഷയോ..? അദ്ഭുതപ്പെടേണ്ട, ഇരുകൂട്ടരുടെയും ആംഗ്യഭാഷ സാമ്യമുള്ളതാണ്.
ചിമ്പാൻസികളും ബോണോബോസും ആശയവിനിമയത്തിനു മനുഷ്യർ ഉപയോഗിക്കുന്നതിനു സമാനമായ ആംഗ്യങ്ങൾ ഉപയോഗിക്കുന്നവരാണത്രെ!
ചിമ്പാൻസികളുടെയും ബോണോബോസിന്റെയും തനത് ആവാസവ്യവസ്ഥയിൽനിന്നു ചിത്രീകരിച്ച വീഡിയോ അടിസ്ഥാനമാക്കി ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോൾ ഗവേഷണഫലത്തിന്റെ തുടർപഠനങ്ങളിലാണ് ഗവേഷകർ.
ആറായിരത്തിനടുത്ത് ആളുകളാണ് നേരത്തെ പഠനവുമായി സഹകരിച്ചത്. ചിമ്പാൻസികളുടെയും ബോണോബോസിന്റെയും ആംഗ്യങ്ങളുടെ വീഡിയോ കണ്ടവരിൽ അമ്പതു ശതമാനത്തോളം പേർക്കും തത്സമയം തന്നെ കുരങ്ങന്മാർ നടത്തിയ ആംഗ്യങ്ങളുടെ അർഥം മനസിലാക്കാൻ കഴിഞ്ഞു.
മനുഷ്യർ തമ്മിൽ ആശയവിനിമയത്തിനായി ഉപയോഗിക്കാറുള്ള ആംഗ്യങ്ങളും ശരീരഭാഷകളും ചിമ്പാൻസികളും ബോണോബോസും ഉപയോഗിക്കുന്നുണ്ട്. മനുഷ്യനും കുരങ്ങിനും പൊതുവായ ചില ആംഗ്യങ്ങളുണ്ട്.
ചിമ്പാൻസികൾക്കും ബോണോബോസിനും പുറമെ, ഗൊറില്ലകൾ, ഒറാംഗുട്ടാൻ ഉൾപ്പെടെയുള്ള വലിയ ഇനം കുരങ്ങുകൾക്കും ആംഗ്യ ആശയ വിനിമയരീതികൾ ഉണ്ട്.
ഇതെല്ലാം മനുഷ്യർ ഉപയോഗിക്കുന്നതുമായി സാദൃശ്യമുള്ളവയാണ്. മനുഷ്യക്കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന അതേരീതിയിലുള്ള ആംഗ്യങ്ങളാണ് കുരങ്ങുകളും ഉപയോഗിക്കുന്നത്.
പരിണാമഘട്ടത്തിൽ മനുഷ്യനോട് ഏറ്റവുമടുത്തുള്ള ജീവിവർഗമാണ് കുരങ്ങ്. ഇവയുടെ ആശയ വിനിമയ രീതികൾ പഠനവിധേയമാക്കി മനുഷ്യഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനവുമായി ഏറെ മുന്നേറിയിരിക്കുകയാണ് ഗവേഷകർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us