Advertisment

ബംഗ്ലാദേശ് എംപിയുടെ വധം: ബംഗാളിലെ കനാലിന് സമീപം മനുഷ്യന്റെ അസ്ഥികള്‍ കണ്ടെടുത്തു

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് അടുത്തിടെ അറസ്റ്റിലായ 33 കാരനായ പ്രതി സിയാം ഹൊസൈനെ ചോദ്യം ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടെടുത്തത്.

New Update
Bangladesh MP

കൊല്‍ക്കത്ത:  കൊല്‍ക്കത്തയില്‍ ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിനെ ക്രൂരമായി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ അന്വേണത്തില്‍ സൗത്ത് 24 പര്‍ഗാനാസിലെ കനാലിന് സമീപത്തു നിന്ന് മനുഷ്യന്റേതെന്ന് കരുതുന്ന നിരവധി അസ്ഥികള്‍ കണ്ടെടുത്തതായി സിഐഡി സംഘം അറിയിച്ചു. 

Advertisment

ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് അടുത്തിടെ അറസ്റ്റിലായ 33 കാരനായ പ്രതി സിയാം ഹൊസൈനെ ചോദ്യം ചെയ്തതിന് ശേഷം നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടെടുത്തത്.

വെള്ളിയാഴ്ചയാണ് ബംഗ്ലാദേശ് പൗരനായ ഹുസൈന്‍ അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ആളാണ് ഇയാള്‍. ശനിയാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലില്‍ ബംഗ്ലാദേശ് എംപിയുടെ ശരീരഭാഗങ്ങള്‍ എറിഞ്ഞ സ്ഥലം സിയാം ഹൊസൈന്‍ വെളിപ്പെടുത്തുകയായിരുന്നു.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സി സൗത്ത് 24 പര്‍ഗാനാസിലെ ഭാംഗര്‍ മേഖലയിലെ ഉത്തര്‍ കാശിപൂരില്‍ തിരച്ചില്‍ ആരംഭിക്കുകയും സിയാം ഹൊസൈന്‍ പറഞ്ഞ സ്ഥലത്തുനിന്നും മനുഷ്യന്റേതെന്ന് തോന്നിക്കുന്ന നിരവധി അസ്ഥികള്‍ കണ്ടെടുക്കുകുയം ചെയ്തതായി ഉന്നത സിഐഡി വൃത്തങ്ങള്‍ അറിയിച്ചു.

ഭംഗറിലെ കൃഷ്ണമതി ഗ്രാമത്തിലെ ബാഗ്ജോല കനാലിന്റെ തെക്ക്-കിഴക്കന്‍ കരയിലാണ് ഇവ കണ്ടെത്തിയത്. അസ്ഥികള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Advertisment