ഡൽഹിയിലെ ഹുമയൂൺ ടോമ്പിന്റെ ഒരു ഭാഗം തകർന്നുവീണു. നിരവധി പേർ കുടുങ്ങി​യതായി സംശയം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

New Update
humayun-tomb

ഡൽഹി: ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ഹുമയൂൺ ടോമ്പിന്റെ ഒരു ഭാഗം തകർന്നുവീണതായി റിപ്പോർട്ട്. ഒമ്പതോളം പേർ അതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം.

Advertisment

വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് നാലു മണിയോടെയാണ് കെട്ടിട ഭാഗം തകർന്നതെന്നാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ ഉടൻ ഡൽഹി അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി. 

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Advertisment