അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി. വെട്ടിമാറ്റിയ തലയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി; സംഭവം ബെംഗളൂരുവില്‍

ദമ്പതികള്‍ മുമ്പ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ശങ്കര്‍ കോറമംഗലയിലും ഭാര്യ ബൊമ്മസാന്ദ്രയിലുമാണ് ജോലി ചെയ്തിരുന്നത്.

New Update
crime

ബെംഗളൂരു: ബെംഗളൂരുവില്‍ ഭാര്യയെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭര്‍ത്താവ്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി ഭര്‍ത്താവ് പറഞ്ഞതായി പോലീസ് പറഞ്ഞു. 

Advertisment

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തല സ്‌കൂട്ടറില്‍ കൊണ്ടുപോയി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് കീഴടങ്ങിയതായി പോലീസ് പറഞ്ഞു. പ്രതിയുടെ പേര് ശങ്കര്‍ ആണെന്നും മരിച്ച സ്ത്രീയുടെ പേര് മന്‍സ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.


വെള്ളിയാഴ്ച രാത്രി അനേക്കല്‍ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിവാണ് സംഭവം. അഞ്ച് വര്‍ഷം മുമ്പാണ് ദമ്പതികള്‍ വിവാഹിതരായതെന്ന് പോലീസ് പറയുന്നു. അവര്‍ക്ക് നാല് വയസ്സുള്ള ഒരു മകളുമുണ്ട്.

ദമ്പതികള്‍ മുമ്പ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു. ശങ്കര്‍ കോറമംഗലയിലും ഭാര്യ ബൊമ്മസാന്ദ്രയിലുമാണ് ജോലി ചെയ്തിരുന്നത്.

പോലീസ് ചോദ്യം ചെയ്യലില്‍ തന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അടുത്തിടെ തനിക്ക് മനസ്സിലായതായും ഇക്കാരണത്താല്‍ അവര്‍ക്കിടയില്‍ വഴക്കുണ്ടായതായും ശങ്കര്‍ പറഞ്ഞു. ഈ വഴക്കിനുശേഷം ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി.


അതേസമയം, വെള്ളിയാഴ്ച രാത്രി 8 മണിയോടെ മാനസ തന്റെ അമ്മയുടെ വീട്ടില്‍ നിന്ന് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഈ സമയത്ത് ദമ്പതികള്‍ വീണ്ടും വഴക്കുണ്ടാക്കി. 


വെള്ളിയാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. വഴക്കിനിടെ ഭാര്യയുടെ തല വെട്ടി ശരീരത്തില്‍ നിന്ന് വേര്‍പെടുത്തി. പിന്നീട് തല പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. 

ശങ്കറിന് ഭാര്യയെ കൊല്ലാന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നതായും വീടിനടുത്തുള്ള ഒരു കടയില്‍ നിന്ന് അരിവാള്‍ വാങ്ങിയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.