/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
ഡൽഹി: ലഖ്നൗവില്‍ മദ്യപിക്കാൻ പണം നല്‍കാത്തതിനെത്തുടര്‍ന്ന ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി. അങ്കൂറാണ് നീലത്തെ കൊല്ലപ്പെടുത്തിയത്. നൂറ് രൂപ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രകോപനത്തിന് കാരണം.
വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം. മദ്യത്തിനായി പണം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യ പണം നല്‍കിയില്ല. ഇതിന് പിന്നാലെ ഭാര്യയെ ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് നീലം കുതറിയോടിയപ്പോള്‍, പിന്നാലെ വന്ന ഭര്‍ത്താവ് ഏഴ് തവണ കത്തി കൊണ്ട് കുത്തുകയായിരുന്നു.
അങ്കൂറിൻ്റെ അമ്മ പൂൽകുമാരിക്കും പരിക്കേറ്റിട്ടുണ്ട്. നീലത്തെ രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ പ്രതി കത്തി ഉപയോഗിച്ച് അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. പൂല്‍കുമാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാടക വീട്ടിലാണ് അങ്കൂറും അമ്മയും സഹോദരിയും താമസിച്ചിരുന്നത്. ഫോറൻസിക് ടീം സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അങ്കൂർ കുടുംബത്തോടൊപ്പം രണ്ട് മാസം മുൻപാണ് വാടക വീട്ടില്‍ താമസിക്കാൻ വന്നതെന്ന് വാടക വീടിൻ്റെ ഉടമസ്ഥൻ റാം സിംഗ് പറഞ്ഞു.