സ്ത്രീധന പീഡനം: വിഷപ്പാമ്പിനെ മുറിയില്‍ തുറന്നുവിട്ട് ഭാര്യയെ കടിപ്പിച്ചു, സംഭവം കാണ്‍പൂരില്‍

New Update
snake-bite

ഡൽഹി: കാണ്‍പൂരില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സ്ത്രീധനം കുറഞ്ഞെന്ന് ആരോപിച്ച് രേഷ്മയെന്ന യുവതിയെയാണ് ഭര്‍ത്താവ് ഷാനവാസ് മുറിയില്‍ പൂട്ടിയിട്ട് വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

Advertisment

പാമ്പു കടിയേറ്റ യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പാമ്പു കടിയേറ്റ രേഷ്മയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ തിരിഞ്ഞു നോക്കിയില്ലെന്നും പിന്നീട് യുവതി സഹോദരിയെ ഫോണില്‍ വിളിച്ച് കാര്യം പറയുകയായിരുന്നെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദമ്പതികള്‍ 2021ലാണ് വിവാഹിതരായത്. ഇതിനു മുമ്പും യുവതിയെ കൊലപ്പെടുത്താന്‍ ഷാനവാസ് ശ്രമിച്ചതായാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഉത്രയെന്ന പെണ്‍കുട്ടിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയകേസിന് സമാനമാണ് കാണ്‍പൂരിലെയും സ്ത്രീധന പീഡന കൊലപാതകം.

Advertisment