ഭീകരാക്രമണത്തിനെതിരെ ഹൈദരാബാദിൽ പ്രതിഷേധം. മക്ക മസ്ജിദിൽ നടന്ന പ്രതിഷേധത്തിൽ മുസ്ലിം മത വിശ്വാസികൾ കറുത്ത ബാൻഡ് ധരിച്ച് അണിനിരന്നു

പ്രാർത്ഥന പൂർത്തിയാക്കിയ ശേഷം, ‘പാകിസ്താൻ മുർദാബാദ്’, ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധക്കാർ തെരുവിലിറങ്ങി. 

New Update
saduddin Owaisi Leads Emotional Protest with Black Ribbons at Mecca Masjid in Hyderabad, Condemning Pahalgam Terror Attack

ഹൈദരാബാദ്: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനെതിരെ ഹൈദരാബാദിലെ മക്ക മസ്ജിദിൽ പ്രതിഷേധവുമായി വിശ്വാസികൾ.  

Advertisment

ഭീകരാക്രമണത്തിനെതിരെ പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച  നടന്ന പ്രാർത്ഥനയിൽ പങ്കെടുത്ത മുസ്ലീം മതസ്ഥർ കറുത്ത ബാൻഡ് ധരിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.


പ്രാർത്ഥന പൂർത്തിയാക്കിയ ശേഷം, ‘പാകിസ്താൻ മുർദാബാദ്’, ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധക്കാർ തെരുവിലിറങ്ങി. 


വ്യാഴാഴ്ച എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി മുസ്ലിങ്ങൾ കറുത്ത ബാൻഡ് ധരിക്കണമെന്ന് ആഹ്വാനം ചെയ്തു.

ആ ആഹ്വാനത്തിന് മറുപടിയായി പലരും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

“ജുമാ നമസ്‌കാരം, നിരപരാധികളായ ഇന്ത്യക്കാർക്കെതിരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിക്കാൻ ദയവായി നിങ്ങളുടെ കൈകളിൽ കറുത്ത ബാൻഡ് ധരിക്കുക,” അദ്ദേഹം വെള്ളിയാഴ്ച എക്‌സിൽ പോസ്റ്റ് ചെയ്തു.

Advertisment