ഹൈദരാബാദിനെ നടുക്കി വീണ്ടും വൻ ദുരന്തം, ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം; 19 മരണം

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ചെവല്ലയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം

New Update
bus-accident

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ചെവല്ലയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം.

Advertisment

 ഇന്നു പുലർച്ചെയാണ് ചരൽ കയറ്റി വന്ന ലോറി സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർ‌ടി‌സി) ബസിൽ ഇടിച്ചുകയറിയത്.

അപകടത്തിൽ 19 പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

accident

തണ്ടൂരിൽ നിന്ന് ചെവല്ലയിലേക്ക് പോകുകയായിരുന്നു ബസ്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ചെവല്ലയ്ക്ക് സമീപമുള്ള സംസ്ഥാനപാതയിൽവച്ച് രാവിലെ 7.30 ഓടെ ബസിനുനേർക്ക് ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു.

ലോറി ഡ്രൈവർ മരിച്ചതായി ഹൈദരാബാദ് പോലീസ് അറിയിച്ചു. ബസിലെ എട്ട് യാത്രക്കാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ, ഒരു വനിതാ കണ്ടക്ടർ, മറ്റ് യാത്രക്കാർ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment