/sathyam/media/media_files/2025/10/26/35ntuiu_kurnool-bus-fire-new_625x300_25_october_25-2025-10-26-18-53-32.webp)
ഹൈദരബാദ്: ഹൈദരാബാദിലെ കർണൂലിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ ആക്കം കൂട്ടിയത് 243 സ്മാർട്ട് ഫോണുകൾ.
ഹൈദരാബാദിലെ ചെല്ലാർ ഈ കോമേഴ്സ് പ്ലാറ്റ്ഫോം ആയ ഫ്ലിപ്കാർട്ട് വഴി വിൽക്കാനായി ബെംഗളൂരിലേക്ക് അയച്ചതായിരുന്നു സ്മാർട്ട് ഫോണുകൾ.
ബസ് ഇടിച്ചതിന് പിന്നാലെ ബൈക്കിന്‍റെ പെട്രോൾ ടാങ്കിൽ നിന്ന് ഉണ്ടായ തീ സ്മാർട്ട് ഫോണുകളിലേക്ക് പടർന്നതോടെയാണ് അപകടത്തിന്‍റെ തീവ്രത കൂടിയത്.
ബസിന്‍റെ എസി പ്രവർത്തിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന രണ്ട് ബാറ്ററികൾ പൊട്ടിത്തെറിച്ചതും ആളിക്കത്താൻ കാരണമായി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ട്രാവൽ ഏജൻസികളുടെ ബസ്സുകളിലൂടെയുള്ള പാർസൽ കടത്തിന് നിയന്ത്രണമേർപ്പെടുത്താൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പരിശോധന കർശനമാക്കാൻ ഗതാഗത മന്ത്രി ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതിനിടെ മദ്യപിച്ച് വാഹനമോടിക്കുന്നവരെ തീവ്രവാദികളായി കണക്കാക്കണമെന്ന ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ സി പി സജ്ജനാറിന്റെ പരാമർശം വിവാദമായിയിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us