അവിഹിതത്തെ ചൊല്ലി തര്‍ക്കം. ഹൈദരാബാദില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു

പോലീസ് പറയുന്നതനുസരിച്ച്, വിവാഹേതര ബന്ധങ്ങളെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കമുണ്ടായിരുന്നു.

New Update
Untitled

ഹൈദരാബാദ്:  ഹൈദരാബാദിലെ അമീന്‍പൂരില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു.  കെഎസ്ആര്‍ നഗറിലാണ് സംഭവം. കൃഷ്ണവേണി (37) ആണ് മരിച്ചത്.

Advertisment

ബ്രഹ്‌മയ്യയും ഭാര്യ കൃഷ്ണവേണിയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉള്ളത്. കൃഷ്ണവേണി കൊഹിര്‍ ഡിസിസിബി ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു, ബ്രഹ്‌മയ്യ റിയല്‍ എസ്റ്റേറ്റിലാണ് ജോലി ചെയ്തിരുന്നത്.


പോലീസ് പറയുന്നതനുസരിച്ച്, വിവാഹേതര ബന്ധങ്ങളെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കമുണ്ടായിരുന്നു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് തര്‍ക്കം രൂക്ഷമായതായും അതിനിടയില്‍ ബ്രഹ്‌മയ്യ ക്രിക്കറ്റ് ബാറ്റ് കൊണ്ട് കൃഷ്ണവേണിയുടെ തലയില്‍ അടിക്കുകയും ചെയ്തു. അടിയേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. 

Advertisment