New Update
/sathyam/media/media_files/2025/07/15/rahul-gandhi-untitledodi-2025-07-15-11-10-23.jpg)
ഹൈദരാബാദ്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'രോഹിത് വെമുല നിയമം' തെലങ്കാനയിലും കർണാടകയിലും ഉടൻ നടപ്പാക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
Advertisment
ജാതി വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ 10 -ാം രക്തസാക്ഷി ദിനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
ഹൈദരാബാദ് സർവകലാശാല വിദ്യാർഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17 നാണ് ആത്മഹത്യ ചെയ്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം ക്രിമിനൽ കുറ്റമാക്കുക, കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
രോഹിത് വെമുല നിയമം വെറുമൊരു മുദ്രാവാക്യമല്ല, രാജ്യത്തെ ദലിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അനിവാര്യതയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us