/sathyam/media/media_files/2026/01/20/1001575582-2026-01-20-10-35-27.jpg)
ഹൈദരാബാദ് : കെ . ചന്ദ്രശേഖർ രാവു നേതൃത്വം നൽകുന്ന തെലങ്കാന രാഷ്ട്ര സമിതി ദേശീയ തലത്തിൽ പ്രവർത്തിക്കാനായി ഭാരത് രാഷ്ട്ര സമിതി എന്ന് പേര് മാറ്റിയെങ്കിലും ഉദ്ദേശിച്ച ഗുണം കിട്ടിയില്ല .
തെലങ്കാനയിൽ കോൺഗ്രസിന് മുന്നിൽ പാർട്ടിക്ക് അടിതെറ്റി.
ഡൽഹി മദ്യനയ അഴിമതി ക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ചന്ദ്രശേഖർ റാവുവിൻ്റെ മകൾ കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായി.
അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്പെൻ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കവിത പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം ആരംഭിച്ചത്.
പാർട്ടി രൂപീകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കവിത രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച്ച നടത്തിയത്.
പ്രശാന്ത് കിഷോർ രൂപം നൽകിയ ജൻ സുരാജ് പാർട്ടിക്ക് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല .
പ്രശാന്ത് കിഷോറുമായി കവിത നടത്തിയ ചർച്ചകൾ പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ചാണോ ജൻ സുരാജ് പാർട്ടിയുടെ ഭാഗമാകുന്നത് സംബന്ധിച്ചാണോ എന്നതിൽ വ്യക്തതയില്ല.
എന്തായാലും തെലങ്കാന രാഷ്ട്രീയത്തിൽ സ്വന്തമായി ഇടം കണ്ടെത്താനുള്ള ശ്രമം തന്നെയാണ് കവിത നടത്തുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us